അമ്പലപ്പുഴ: കരുമാടിയിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് പരിഹാരം കാണണമെന്ന് കരുമാടി ഏഴാം വാർഡ് വികസന സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കരുമാടി മുരളി അദ്ധ്യക്ഷത വഹിച്ചു.പത്മിനിയമ്മ, കെ.മംഗളാനന്ദവല്ലി ,എൻ.രാജപ്പൻ പിള്ള, എൻ.കെ.തങ്കപ്പൻ, ഉഷാ സജീവ്, ഓമനക്കുട്ടിയമ്മ, രാധാമണി, മോളി, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.