a

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നടക്കുന്ന മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരികോത്സവത്തിന്റെ പതിനൊന്നാം ദിവസം നടന്ന സാംസ്കാരിക സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ സെക്രട്ടറി ആർ.രാജേഷ്‌കുമാർ അദ്ധ്യക്ഷനായി. ഡോ.കെ.എച്ച്.സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി. ടി.വി.മധുസൂദനൻ നായർ, ഡി.രാഘുനാഥൻ എന്നിവർ സംസാരിച്ചു.

 ഇന്ന്

രാവിലെ 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത് തുടർന്ന് കലശാഭിഷേകം. 11.30നും വൈകിട്ട് 4നും യജ്ഞാചാര്യന്റെ പ്രഭാഷണം. വൈകിട്ട് 5.30ന് സാംസ്‌കാരിക സദസ് കായംകുളം നഗരസഭ ചെയർമാൻ ശിവദാസൻ ഉദ്ഘാടനം ചെയ്യും. ഇ.കെ.ഗോവിന്ദ വർമ്മ രാജ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് 7.30ന് ശീതങ്കൻ തുള്ളൽ, 8.30ന് മണ്ണൂർ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ടു നാടകം