ആലപ്പുഴ:ടി.വി.തോമസ് മന്ത്രിയായിരുന്നപ്പോൾ സ്ഥാപിച്ച എക്സൽ ഗ്ളാസ് ഏറ്രെടുക്കുമെന്ന ബഡ്ജറ്റ് വാഗ്ദാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പ്രസ്താവനയിൽ പറഞ്ഞു.
പൂട്ടിക്കിടക്കുന്ന ഫാക്ടറി വിൽപ്പന നടത്തി കടം വീട്ടാൻ കമ്പനി ലോ ബോർഡ് ഔദ്യോഗിക ലിക്വിഡേറ്ററെ നിയമിക്കുന്ന ഘട്ടം വരെയെത്തിയിട്ടും സർക്കാർ പ്രതികരിക്കാതിരുന്നത് കുറ്റകരമാണ്.തൊഴിലാളികൾക്ക് അർഹമായ നഷ്ട പരിഹാരം ലഭിക്കുമോയെന്ന ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആഞ്ചലോസ് ആവശ്യപ്പെട്ടു.