അമ്പലപ്പുഴ: പുറക്കാട്ട് വ്യാപാര സ്ഥാപനങ്ങൾ ആക്രമിച്ച കേസിലെ പ്രതി, പുറക്കാട് സ്രാമ്പിക്കൽ മിഥുലാജിനെ (28) അമ്പലപ്പുഴ പൊലീസ് പിടികൂടി. പുറക്കാട് ജംഗ്ഷന് സമീപം മോൻസിയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാല, റോയൽ സ്റ്റോഴ്സ്, സമീപത്തെ ചില മാടക്കടകൾ തുടങ്ങി ആറോളം കടകൾക്കു നേരെയാണ് ഇയാൾ ആക്രമണം നടത്തിയത്. പുറക്കാട് പഞ്ചായത്തിന്റെ അധീനതയിൽ ജംഗ്ഷന് കിഴക്കുള്ള ഓപ്പൺ സ്റ്റേജിന്റെ ശിലാഫലകവും തകർത്തവയിൽപ്പെടുന്നു. പ്രതിയെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി.