ambala

അമ്പലപ്പുഴ: എട്ടയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉണ്ടായിട്ടും തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ.യു.പി സ്കൂളിലെ മാലിന്യങ്ങൾ യൂണിറ്റിനു മുന്നിലും കുന്നുകൂട്ടിയിടുന്നു.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹരിത കേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 5.79 ലക്ഷം രൂപ ചെലവിലാണ് സ്കൂളിൽ ശ്രാസ്ത്രീയ മാലിന്യ സംസ്കരണത്തിനായി എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചത്. തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചെങ്കിലും കാലക്രമേണ സ്കൂൾ അധികൃതർ ഗൗനിക്കാതെയായി. 320 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണ്. ദുർഗന്ധവും, കൊതുകുശല്യവും മൂലം കുട്ടികൾക്ക് ക്ളാസിൽ ഇരിക്കാനാവാത്ത അവസ്ഥയാണെന്ന് രക്ഷാകർത്താക്കൾ പരാതിപ്പെടുന്നു. മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ സ്കൂൾ പരിസരത്ത് തെരുവ് നായ്ക്കളുടെ ശല്യവുമുണ്ട്.