അരൂർ: കായലും തീരങ്ങളും മാലിന്യ വിമുക്തമാക്കുക,കായലിലേയും ഇടത്തോടുകളിലേയും നീരൊഴുക്ക് സുഗമമാക്കുക, തീരദേശം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുക, ഡാറ്റാ ബാങ്കിൽ നിലം എന്നത് പുരയിടമാക്കുന്നതിന് നൽകിയിട്ടുള്ള അപേക്ഷകളിൽ അടിയന്തര നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു തീരദേശ സംരക്ഷണ സമിതി ഭാരവാഹികൾ ഷാനിമോൾ ഉസ്മാൻ എം.എൽ.എയ്ക്ക് നിവേദനം നൽകി. സമിതി രക്ഷാധികാരി ദിവാകരൻ കല്ലുങ്കൽ, പ്രസിഡന്റ് സുഭാകരൻ, സെക്രട്ടറി എം.വി. ഷൺമുഖൻ, .ജയൻ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.