ഹരിപ്പാട്: ജനശ്രീമിഷൻ മുതുകുളം എക്സിക്യൂട്ടീവ് സംഘത്തിന്റ ആഭിമുഖ്യത്തിൽ ആരംഭിച്ച പോത്ത് വളർത്തൽ കേന്ദ്രം ജനശ്രീ ആലപ്പുഴ ജില്ലാ ചെയർമാൻ കെ. കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. . കന്നുകാലി, ആട്, കോഴി, താറാവ് എന്നിവയും ഈ ഫാമിലുടെ സംഘങ്ങൾക്ക് വിതരണം ചെയ്യും. ജനശ്രീ മുതുകുളം മണ്ഡലം ചെയർമാൻ വി.ബാബുക്കുട്ടൻ അദ്ധ്യക്ഷനായി. ജനശ്രീ പ്രൊജക്റ്റ്‌കളുടെ നടത്തിപ്പിനെപ്പറ്റി കേന്ദ്ര കമ്മിറ്റി അംഗം കായലിൽ രാജപ്പൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ.ബേബികമലം, ഹരിപ്പാട് ബ്ലോക്ക് ചെയർമാൻ ബി.പ്രസന്ന കുമാർ, കോൺഗ്രസ് മുതുകുളം സൗത്ത് മണ്ഡലം പ്രസിഡന്റ് ചിറ്റക്കാട്ട് രവീന്ദ്രൻ, സംഘം ചെയർമാൻ ജി.എബ്രഹാം, വൈദ്യശ്രീ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ.വിജി വിജയൻ, ടി.ദിനരാജൻ, വി.ബാബു എന്നിവർ സംസാരിച്ചു.