മാവേലിക്കര: പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും കൗൺസിൽ ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ഇന്ന് രാവിലെ 10ന് നടക്കും. സംസ്ഥാന ഉന്നത വിദ്യാഭാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.രാജൻ വർഗീസ് ഉദ്ഘാടനം ചെയ്യും. ഫാ.ജോൺ ഐസക്ക് അധ്യക്ഷനാവും. യോഗത്തിൽ ഡോ.കെ.ബിജു മുഖ്യ പ്രഭാഷണം നടത്തും.