മാവേലിക്കര : സംസ്ഥാന വ്യവസായ വകുപ്പ് സംരഭകത്വ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്റ്റാർട്ട് അപ് സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ സെമിനാർ നടത്തി. വ്യവസായ വകുപ്പ് ഉപജില്ലാ ഓഫീസർ എ.ഹനീഫ ഉദ്ഘാടനം ചെയ്തു. പീരുമേട് എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം മേധാവി ഡോ.എ.ആർ.റോജ പ്രബന്ധം അവതരിപ്പിച്ചു. പ്രിൻസിപ്പൽ സൂസൻ സാമുവൽ അദ്ധ്യക്ഷയായി. യോഗത്തിൽ നിഖിത് സഖറിയ, പി.റ്റി.എ പ്രസിഡന്റ് എസ്.ശശികുമാർ, വൈസ് പ്രസിഡന്റ് ബിനു തങ്കച്ചൻ, ഇ.ഡി.ക്ലബ് കോർഡിനേറ്റർ വർഗീസ് പോത്തൻ, അദ്ധ്യാപിക ബിനു എം.മാത്യു തുടങ്ങിയവർ സംസാരിച്ചു.