മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ഇറവങ്കര 1757 നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30 മുതൽ ശാഖാ ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. മാവേലിക്കര യൂണിയൻ സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഷാജി.എൻ അദ്ധ്യക്ഷനാവും. യോഗം ഡയറക്ടർ ബോർഡ് അംഗം മൊട്ടയ്ക്കൽ സോമൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ സുധാ വിജയക്കുട്ടൻ, വനിതാസംഘം കേന്ദ്രസമിതി അംഗം കനകമ്മ സുരേന്ദ്രൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ ജോ.സെക്രട്ടറി നവീൻ വിശ്വനാഥ്, ലത കാവുള്ളതിൽ, സിന്ധു.വി.എസ് എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി അർജ്ജുൻ പ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് പ്രസാദ് കാങ്കാലിൽ നന്ദിയും പറയും. തിരഞ്ഞെടുക്കുന്ന 5 പേർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്തു നൽകും.