മാവേലിക്കര: കാർ ഓട്ടോയിൽ ഇടിച്ച് 3 പേർക്ക് പരിക്കേറ്റു. കോടതിക്കു സമീപം ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ തകർന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.