cr

പൂച്ചാക്കൽ: നിയന്ത്രണം വിട്ട് റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞ കാറിൽ നിന്ന് ദമ്പതികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. തൈക്കാട്ടുശേരി പഞ്ചായത്ത് മണപ്പുറം സരസ്വതി നിലയത്തിൽ വിനോദ് മല്ലനും ഭാര്യ സുനിതയും കൂടി ചേർത്തലയ്ക്ക് പോകുന്നതിനിടെ വീടിനു സമീപത്തുള്ള മണപ്പുറം റോഡരികിലെ കുളത്തിലേക്ക് മറിയുകയായിരുന്നു. പുച്ചാക്കൽ പൊലീസും ചേർത്തല ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തിയാണ് കാർ പുറത്തെടുത്തത്.