ആലപ്പുഴ: കടലോരമേഖലയുടെ കായികക്കുതിപ്പ് ലക്ഷ്യമിട്ട് കായിക,യുവജനകാര്യവകുപ്പ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് നാളെ വൈകിട്ട് 6 ന് ആലപ്പുഴ കടപ്പുറത്ത് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യാതിഥികളാകും. . 15ന് വൈകിട്ട് സമാപനസമ്മേളനം മന്ത്രി ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. എ.എം ആരിഫ് എം.പി സമ്മാനദാനം നിർവഹിക്കും.