ആലപ്പുഴ :ജില്ലാ പഞ്ചായത്തിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തിൽ ജില്ലാ തലത്തിൽ റിസോർസ് പേഴ്‌സൺമാർക്കു വേണ്ടി ' വലയ സൂര്യഗ്രഹണം ' അറിവിന്റെ ഉത്സവം പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ടി. മാത്യു ഉദ്ഘാടനം നിർവഹിച്ചു.

കാലിക്കറ്റ് മുൻ വൈസ് ചാൻസിലർ പ്രൊഫ. പാപ്പൂട്ടി പരിശീലനം നൽകി. പൂർണ ഗ്രഹണ സമയത്ത് അര മിനിറ്റ് മാത്രം കണ്ണ് കൊണ്ടു നേരിട്ട് നോക്കാതെ സൗര കണ്ണടകൾ ഉപയോഗിച്ചു മാത്രമേ ഗ്രഹണം നിരീക്ഷിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.