gann

ആലപ്പുഴ : എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും നടത്തിയ സംയുക്ത പരിശോധനയിൽ പുറമ്പോക്ക് സ്ഥലത്ത് വളർന്നു നിന്ന കഞ്ചാവ് ചെടി കണ്ടെത്തി.കോമളപുരം വില്ലേജിൽ മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാർഡിൽ മടയാംതോടിന്റെ വടക്കുവശത്തുള്ള പുറമ്പോക്ക് സ്ഥലത്താണ് മൂന്നു മാസത്തോളം വളർച്ചയെത്തിയ ചെടി കണ്ടെത്തിയത്.

ആരോ സംരക്ഷിച്ച്വളർത്തിയതാണെന്നാണ് എക്സൈസ് സംശയിക്കുന്നത് .കേസെടുത്തെങ്കിലും ആരെയും അറസ്സ് ചെയ്തിട്ടില്ല.റെയ്ഡിന്
നാർക്കോട്ടിക് സി.ഐ വി.റോബർട്ട് നേതൃത്വം നൽകി. പി.ഒ.മാരായ ഗിരീഷ്‌കുമാർ , ടോമിച്ചൻ, സി.ഇ.ഒ മാരായ
അനിലാൽ, ശ്രീജിത്ത്.എസ്, ജിയേഷ്.റ്റി, ബബിതാരാജ് എന്നിവർ പങ്കെടുത്തു.