ആലപ്പുഴ : രാജ്യത്തെ വീണ്ടും വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പൗരത്വ ബിൽ എന്ന് ആർ.എസ്.പി ജില്ലാ കമ്മറ്റി വിലയിരുത്തി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.സണ്ണിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബി.രാജശേഖരൻ,എസ്.എസ്.ജോളി,അനിൽ.ബി.കളത്തിൽ,എൻ.ഗോവിന്ദൻ നമ്പൂതിരി,സി.രാജലക്ഷ്മി,പി.രാമചന്ദ്രൻ,ഡി.രാജഗോപാൽ,ആർ.മോഹനൻ,കെ.കെ.പുരുഷോത്തമൻ,പി.മോഹനൻ,ദേവി പ്രിയൻ,എം.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.