ആലപ്പുഴ:പുന്നപ്ര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 15ന് വൈകിട്ട് 3.45ന് മന്ത്റി ജി.സുധാകരൻ നിർവഹിക്കും. ഓപ്പൺ സ്​റ്റേജും, രണ്ട് ഹാളുകളുമാണ് പുതിയ കെട്ടിടത്തിലുള്ളത്.

മന്ത്റി ജി.സുധാകരന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25ലക്ഷം രൂപയും മണ്ഡല വികസന ഫണ്ടിൽ നിന്ന് 4.5 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഗ്രന്ഥശാല പ്രസിഡണ്ട് കെ.ആർ. തങ്കജി അദ്ധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തും. എക്സിക്യൂട്ടീവ് എൻജിനീയർ എ. ബീന റിപ്പോർട്ട് അവതരിപ്പിക്കും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ജുനൈദ്. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധർമ്മാ ഭുവനചന്ദ്രൻ എന്നിവർ പങ്കെടുക്കും.