ആലപ്പുഴ: അഴിമതിയുടേയും ധൂർത്തിന്റേയും പര്യായമായി പിണറായി സർക്കാർ മാറിയെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ ആരോപിച്ചു. മുഖ്യമന്ത്റിയുടെ ജപ്പാൻ, കൊറിയൻ യാത്ര വെറും വിനോദയാത്ര മാത്രമായി. എല്ലാ സ്ഥാപനങ്ങളേയും പിണറായി സർക്കാർ തകർത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കളക്ടറേറ്റിന് മുന്നിൽ യു.ഡി.എഫ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.മുരളി അദ്ധ്യക്ഷത വഹിച്ചു .ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു, അഡ്വ.ഷാനിമോൾ ഉസ്മാൻ.എം.എൽ.എ, ജില്ലാ കൺവീനർ വി.ടി.ജോസഫ്, ജില്ലാ സെക്രട്ടറി അഡ്വ.ബി.രാജശേഖരൻ, അഡ്വ.സി.ആർ.ജയപ്രകാശ്, മുൻ എം.എൽ.എമാരായ ബി.ബാബുപ്രസാദ്, എ.എ.ഷുക്കൂർ, അഡ്വ.ഡി.സുഗതൻ, അഡ്വ.ജോൺസൺ എബ്രഹാം, എ.എം.നസീർ, വി.സി.ഫ്രാൻസിസ്, ജേക്കബ് ഏബ്രഹാം, അഡ്വ.സണ്ണിക്കുട്ടി, ജോർജ് ജോസഫ്, എ.നിസാർ, കളത്തിൽ വിജയൻ, ഹരിപ്പാട് സുരേഷ്, ജി.മുകുന്ദൻപിള്ള, എബി കുര്യാക്കോസ്, സുനിൽ.പി.ഉമ്മൻ, ജേക്കബ് തോമസ് അരികുപുറം, എച്ച്.ബഷീർകുട്ടി, മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.