ആലപ്പുഴ:ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എം ഡിസംബർ 13 ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജില്ലയിൽ 15 കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.ആലപ്പുഴ ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ ജില്ലാ സെക്രട്ടറി ആർ.നാസർ
ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ പോസ്​റ്റോഫീസിനു മുന്നിൽ സജി ചെറിയാൻ
എം.എൽ.എ.യും ചേർത്തല ബി.എസ്.എൻ.എൽ. ഓഫീസിനു മുന്നിൽ
സംസ്ഥാന കമ്മ​റ്റി അംഗം സി.ബി.ചന്ദ്രബാബുവും മായിത്തറ പോസ്​റ്റോഫീസിനു മുന്നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലും കുത്തിയതോട് ബി.എസ്.എൻ.എൽ. ഓഫീസിനു മുന്നിൽ മനു സി.പുളിയ്ക്കലും പാതിരപ്പള്ളി പോസ്​റ്റോഫിസിനു മുന്നിൽകെ.പ്രസാദും അമ്പലപ്പുഴ ടെലഫോൺ എക്സ്‌ചേഞ്ചിനു മുന്നിൽജി.ഹരിശങ്കറും ഹരിപ്പാട് പോസ്​റ്റോഫീസിനു മുന്നിൽ എം.സത്യപാലനുംകാർത്തികപ്പള്ളി പോസ്​റ്റോഫിസിനു മുന്നിൽ കെ.എച്ച്.ബാബുജാനും കായംകുളംഹെഡ് പോസ്​റ്റോഫീസിനു മുന്നിൽ യു.പ്രതിഭ എം.എൽ.എ.യും ചാരുംമൂട്
പോസ്​റ്റോഫീസിനു മുന്നിൽ എം.എ.അലിയാരും മാവേലിക്കരഹെഡ്‌പോസ്​റ്റോഫീസിനു മുന്നിൽ ആർ.രാജേഷ് എം.എൽ.എ.യും മാന്നാർ
പോസ്​റ്റോഫീസിനു മുന്നിൽ കെ.രാഘവനും രാമങ്കരി പോസ്​റ്റോഫീസിനു മുന്നിൽപി.പി.ചിത്തരഞ്ജനും ചമ്പക്കുളം പോസ്​റ്റോഫീസിനു മുന്നിൽ എ.മഹേന്ദ്രനും ധർണ ഉദ്ഘാടനം ചെയ്യും.