ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ മാസം തോറും നടത്തിവരുന്ന ഗുരുദേവ ദർശന പഠന ക്ലാസ് 15ന് രാവിലെ 9.30 ന് കണിച്ചുകുളങ്ങര ദേവസ്വം ഗേൾസ് ഹൈസ്‌ക്കൂൾ ആഡി​റ്റോറിയത്തിൽ നടക്കുമെന്ന് യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ അറിയിച്ചു..കണിച്ചുകുളങ്ങര ശാഖ പ്രസിഡന്റ് ​ടി.എസ്.സജിത്ത് ഉദ്ഘാടനം ചെയ്യും. വൈക്കം മുരളി ക്ളാസ് നയിക്കും.യൂണിയൻ കൗൺസിലർ കെ.സോമൻ സ്വാഗതം പറയും.