അരൂർ : എസ്.എൻ.ഡി.പി യോഗം എരമല്ലൂർ 671-ാം നമ്പർ ശാഖയുടെയും കാഞ്ഞിരത്തിങ്കൽ ദേവസ്വത്തിന്റെയും സംയുക്ത വാർഷിക പൊതുയോഗം യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു. വി. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.ശാഖയുടെയും ദേവസ്വത്തിന്റെയും ഭാരവാഹികളായി കെ.പി.ഹരിഹരൻ (പ്രസിഡന്റ്), എം.എസ്.രാജേഷ് (വൈസ് പ്രസിഡൻറ്), പി.എൻ.രാധാകൃഷ്ണൻ (സെക്രട്ടറി), ആർ.അനിൽകുമാർ ( യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെയും പഞ്ചായത്തു കമ്മിറ്റി അംഗങ്ങളായി സിനോജ്, കെ.പി.മോഹനൻ, അമ്പിളി ബാബു എന്നിവരെയും തിരഞ്ഞെടുത്തു.