അരൂർ: താഴ്ന്ന വരുമാനക്കാരായ മുഴുവൻ പട്ടികജാതിക്കാരുടെയും വായ്പാ കടങ്ങൾ പൂർണ്ണമായി എഴുതി തള്ളുക, തൊഴിൽ പദ്ധതികൾക്ക് പലിശരഹിത വായ്പ അനുവദിക്കുക, വിദ്യാഭ്യാസ വായ്പ ഉപാധി രഹിതമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി 16 ന് എരമല്ലൂർ എസ്.ബി.ഐ. ശാഖയ്ക്കു മുന്നിൽ ധർണ്ണ നടത്തും.രാവിലെ 9 ന് അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ആർ.വിശ്വംഭരൻ അദ്ധ്യക്ഷനാകും. കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ദിലീപ് കണ്ണാടൻ മുഖ്യപ്രഭാഷണം നടത്തും.