ചേർത്തല:മണപ്പുറം ഫിഷറീസ് എൽ.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം നാളെ തുടങ്ങും.കായലോര മത്സ്യതൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1919ൽ തിരുവിതാംകൂർ മഹാരാജാവ് സ്ഥാപിച്ചതാണ് സ്‌കൂൾ.മത്സ്യതൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലത്തിനും വേണ്ടി ഫിഷറീസ് വകുപ്പിന്റെ കീഴിൽ സ്ഥാപിതമായ സ്കൂളിൽ പ്രാരംഭ ഘട്ടത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി നൂൽനൂൽപ്പ്,വല നിർമ്മാണം,മത്സ്യ ബന്ധനം,നെയ്ത്ത് എന്നിവ പരിശീലിപ്പിച്ചിരുന്നു.
ശതാബ്ദിവർഷത്തിൽ ജനപ്രതിനിധികളും പൊതുജനങ്ങളും രക്ഷകർത്താക്കളും വിദ്യാർത്ഥികളും അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും ചേർന്ന് സ്‌കൂളിന്റെ വികസനത്തിനു പ്രാധാന്യം നൽകിയുള്ള ആഘോഷങ്ങളാണ് നടത്തുന്നതെന്ന് ചെയർമാൻ ആർ.ശ്യാംരാജ്,ജനറൽ കൺവീനർ ബി.ജയശ്രീ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.പുഷ്‌കരൻ,മെമ്പർ അമ്പിളി തിലകൻ,ജി.ഷൈജു,പി.ടി.എ പ്രസിഡന്റ് ലിജുസജീഷ്,എം.എസ്.ബിന്ദു എന്നിവർ വാർത്താസമ്മേളനത്തിൽഅറിയിച്ചു.14ന് തുടങ്ങി 2020 മാർച്ചിൽ സമാപിക്കുന്ന തരത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിട്ടുള്ളത്.
14ന് വൈകിട്ട് സാംസ്‌കാരിക ഘോഷയാത്ര പഞ്ചായത്ത് അംഗം അമ്പിളി തിലകൻ ഫ്ലാഗ് ഒഫ് ചെയ്യും. തുടർന്ന് നടക്കുന്ന സമ്മേളനം മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും.തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് അദ്ധ്യക്ഷയാകും.എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണവും,ഷാനിമോൾ ഉസ്മാൻ എം.എൽ.എ ശതാബ്ദിസന്ദേശവും നൽകും.ആദ്യകാല അദ്ധ്യാപകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ് ആദരിക്കും.ജോസ് പോൾ വന്യംപറമ്പിൽ മുഖ്യാതിഥിയാകും.ലോഗോ പ്രകാശനം ഡോ.എം.ആർ.വത്സലൻ നിർവഹിക്കും.ആർ.ശ്യാംരാജ് സ്വാഗതവും ബി.ജയശ്രീ നന്ദിയും പറയും.