ആലപ്പുഴ: പൗരത്വ ഭേദഗതി ബില്ലിനെതിരെ ജില്ലയിലെ മുഴുവൻ ജമാഅത്തുകളും കേന്ദ്രീകരിച്ച് ഇന്ന് നമസ്കാരത്തിന് ശേഷം പ്രതിഷേധപ്രകടനം നടത്താൻ ജമാഅത്ത് കൗൺസിൽ ജില്ലാ ഭാരവാഹികളുടെ യോഗം അഭ്യർത്ഥിച്ചു. ബില്ലിനെതിരെയുള്ള സമരം ശക്തമാക്കുവാൻ നാളെ രാവിലെ 10ന് ജില്ലാ ജനറൽ ബോഡി യോഗം ആലപ്പുഴയിൽ നടക്കും.