ചേർത്തല : ആർട്ടിസ്​റ്റ് എൻ.ഗോപാലകൃഷ്ണൻ മെമ്മോറിയൽ ചാരി​റ്റബിൾ സൊസൈ​റ്റിയുടെ നേതൃത്വത്തിൽ കെ.വി.ക്ഷമ അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും 17 ന് നടത്തും.ചേർത്തല അർബൻ സൊസൈ​റ്റി ആഡി​റ്റോറിയത്തിൽ വൈകിട്ട് 3 ന് നടക്കുന്ന സമ്മേളനം ബിച്ചു എക്‌സ് മലയിൽ ഉദ്ഘാടനം ചെയ്യും.ട്രസ്​റ്റ് പ്രസിഡന്റ് പ്രൊഫ. ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും
കെ.വി.ക്ഷമ സ്മൃതി പുരസ്‌കാരം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ് ഏ​റ്റുവാങ്ങും.
ആർട്ടിസ്​റ്റ് പി.ജി. ഗോപകുമാർ, അമ്മിണിക്കുട്ടി ശശി,ലീനാ രാജു പുതിയാട്ട്,ഷേർളി ഭാർഗവൻ എന്നിവർ സംസാരിക്കും.