കുട്ടനാട് : എസ് എൻ ഡി പി യോഗം രാമങ്കരി 7ാം നമ്പർ ശാഖ ഗുരുക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയുടെ ഭാഗമായുള്ള ഉത്സവംസമാപിച്ചു. ഇന്നലെ വൈകിട്ട് വേഴപ്ര ശക്തിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നും താലപ്പൊലി വേഴപ്ര പുളിമൂട് ജംഗ്ക്ഷൻ വഴി ടൈറ്റാനിക് പാലത്തിലൂടെ രാമങ്കരിജംഗ്ക്ഷനിലെത്തിയശേഷം ഗുരുക്ഷേത്രത്തിലെത്തി. പൂജാ ചടങ്ങുകൾക്കു ക്ഷേത്രം തന്ത്രി കമലാസനൻ ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. ശാഖ പ്രസിഡന്റ് ജിമോൻ കാരാഞ്ചേരി, വൈസ് പ്രസിഡന്റ്‌സുമനൻ, സെക്രട്ടറി എ.പി ധർമ്മാംഗദൻ,മാനേജിംഗ് കമ്മറ്റിയംഗങ്ങൾ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.