ചേർത്തല:വാട്ടർ അതോറിട്ടി തൈക്കാട്ടുശേരി ഹെഡ് വർക്ക്സ് സബ് ഡിവിഷന് കീഴിലുള്ള പാണാവള്ളി,തൈക്കാട്ടുശേരി,അരൂക്കുറ്റി,പള്ളിപ്പുറം,പെരുമ്പളം പഞ്ചായത്തുകളിൽ 2000 രൂപയ്ക്ക് മുകളിൽ കുടിശിക ഉള്ളതും ആറുമാസത്തിൽ കൂടുതലായി വെള്ളക്കരം അടയ്ക്കാത്തവരുമായ ഉപഭോക്താക്കളുടെ കണക്‌ഷനുകൾ 31ന് മുമ്പ് വിഛേദിക്കുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.