മാന്നാർ: കുറ്റിയിൽ ശ്രീ ദുർഗാദേവിക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവ സമ്മേളനം ക്ഷേത്ര തന്ത്രി പുത്തില്ലത്ത് മാധവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ. മദനേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യകാര്യദർശി അഡ്വ. കെ. വേണുഗോപാൽ, സെക്രട്ടറി ലീലാഭായി ദിവാകരൻ, കെ. മദനരാജൻ, മാന്നാർ മന്മഥൻ, സി. മോഹനൻ, കെ. നാരായണകുറുപ്പ്, സി.ഒ വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.