ആലപ്പുഴ: തിരുവനന്തപുരത്ത് 21,22 തീയതികളിൽ നടക്കുന്ന ദേശീയതൊഴിലുറപ്പ് മസ്ദൂർ സംഘം(ബി.എം.എസ്) സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്ന് 250 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി.ബി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിനീഷ്ബോയ്,സ്നേഹാവിജയൻ, ചേർത്തല സന്തോഷ്, സതീശൻ, സന്ധ്യാബൈജു എന്നിവർ സംസാരിച്ചു.