ചേർത്തല:താലൂക്ക് കൺസ്യൂമേഴ്സ് അസോസിയേഷൻ ടൗൺ യൂണിറ്റിന്റെ വാർഷികം താലൂക്ക് വൈസ് പ്രസിഡന്റ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി വി.എസ്.സൗരഭൻ അദ്ധ്യക്ഷത വഹിച്ചു.ട്രഷറർ എസ്.പുരുഷോത്തമൻ,വനിതാ വിഭാഗം താലൂക്ക് പ്രസിഡന്റ് സരോജിയമ്മ,ബി.സോമനാഥപിള്ള എന്നിവർ സംസാരിച്ചു.ഭാരവാഹികളായി അനിൽ ഇന്ദീവരം(പ്രസിഡന്റ്),കെ.പി.ഹരിദാസ്(സെക്രട്ടറി),വി.വിജയൻ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.