ambala

അമ്പലപ്പുഴ: കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് വൃക്ഷ വിലാസം തോപ്പിൽ സഫീറിനെയാണ് (22) വളഞ്ഞവഴി ഭാഗത്തുവച്ച് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. 500 ഗ്രാം കഞ്ചായ് ഇയാളുടെ കൈവശമുണ്ടായിരുന്നു. അമ്പലപ്പുഴയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളാണ് സഫീറെന്ന് പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.