മാവേലിക്കര: ബിഷപ്പ് മൂർ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി. വേലിക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ എൻ.എസ്.എസ് വോളന്റി​യർമാർ സ്ത്രീകൾക്കെതിരെ ഉയർന്നുവരുന്ന അതിക്രമങ്ങളെയും അനീതികളെയും ചൂണ്ടിക്കാണിക്കുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.അനു മാത്യൂസ്, പ്രോഗ്രാം ഓഫീസർമാരായ ഡോ.സജി കരിങ്ങോല, പ്രൊഫ.ദീപ തോമസ് എന്നിവർ പങ്കെടുത്തു.