ആലപ്പുഴ: പൗരത്വ നിയമ ഭേദഗതി പാസാക്കിയതിൽ പ്രതിഷേധിച്ച് മുസ്ളീം സംയുക്തവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഇന്ന് നടക്കും. വൈകിട്ട് 3.30ന് സക്കറിയാബസാറിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി നഗരചത്വരത്തിൽ സമാപിക്കും.തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, എച്ച്.അബ്ദുൽ ഹക്കിം പാണാവള്ളി,സലിം ഖാസിമി കാഞ്ഞാർ എന്നിവർ സംസാരിക്കും.