മാവേലിക്കര- റോട്ടറി ക്ലബും കറ്റാനം സെന്തോമസ് മിഷൻ ആശുപത്രിയും പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും ഡോ.അഭിജിത് ഓർത്തോ ക്ലിനിക്കും സംയുക്തമായി 21ന് രാവിലെ 9.30 മുതൽ പുതിയകാവ് റോട്ടറി കമ്മ്യൂണിറ്റി സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹൃദയ, നേത്ര, അസ്ഥി, ഫാമിലി മെഡിസിൻ, ഡെന്റൽ രോഗ ചികിത്സ ക്യാമ്പാണ് നടത്തുന്നത്. കാർഡിയോളോജിസ്റ്റ് ഡോ.സുമിത്രന്റെ നേതൃത്വത്തിൽ നടത്തുന്ന ഹ്യദയരോഗ ചികിത്സ ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന നിർദ്ധന രോഗികൾക്കു സൗജന്യമായി ഹൃദയ ശസ്ത്രക്രിയ ചെയ്തു കൊടുക്കും. സെന്റ് തോമസ് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന നിർദ്ധനരായ രോഗികൾക്കു സൗജന്യ തിമിരരോഗ ശസ്ത്രക്രിയയും ചെയ്തു കൊടുക്കും. റോട്ടറി ക്ലബ് ഈ വർഷം പണിതുനൽകുന്ന രണ്ടു വീടുകളുടെ താക്കോൽ ദാനവും ചടങ്ങിൽ നടത്തും. 21ന് ഉച്ചയ്ക്ക് 12 വരെ മെഡിക്കൽ ക്യാമ്പ് ബുക്കിംഗ് ഉണ്ടായിരിക്കും. ഫോൺ​: 8921499907, 9747606311. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ദിലീപ് ഗോമടത്ത്, റോയി ചെറിയാൻ, ഡോ.എം.എസ്.എബ്രഹാം, ജേക്കബ് വർഗീസ്, എബി ജോൺ എൻ.പുഷ്പാംഗദൻ എന്നിവർ പങ്കെടുത്തു.