ചേർത്തല:വിവാഹ വാഗ്ദാനം നൽകി 41കാരിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൊല്ലം സ്വദേശിയായ 45 കാരനെതിരെ പൊലീസ് കേസെടുത്തു.കൊല്ലം ശാസ്താംകോട്ട വെസ്റ്റ് കല്ലട സ്വദേശി രാജേഷിനെതിരെ(45) ചേർത്തല പൊലീസാണ് കേസെടുത്തത്.
ഭർത്താവുമായി അകന്ന് കഴിയുന്ന വീട്ടമ്മയ്ക്ക് സ്വകാര്യ സ്ഥാപനത്തിൽ ജോലി തരപ്പെടുത്തി നൽകി അടുത്ത ശേഷം വിവാഹവാഗ്ദാനം നൽകി 2018 ആഗസ്ത് മുതൽ 2019 മെയ് വരെ പീഡിപ്പിച്ചെന്നാണ് പരാതി. കച്ചവട ആവശ്യങ്ങൾക്കെന്നു പറഞ്ഞ് തന്നെക്കൊണ്ട് പലയിടത്തുനിന്നായി ലോണെടുപ്പിച്ച് രണ്ടരലക്ഷം രൂപ വാങ്ങിയിട്ട് തിരികെ നൽയില്ലെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു.