ആലപ്പുഴ: ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലണ്ടറിന് തീപിടിച്ചത് പരിഭ്രന്തി പരത്തി. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കൈതത്തിൽ ക്ഷേത്രത്തിന് സമീപമുള്ള കൈതത്തിൽ പുത്തൻകണ്ടത്തിൽ വീട്ടിൽ സേതുലക്ഷ്മിയുടെ വീട്ടിലാണ് സംഭവം. ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനിടെ സിലണ്ടറിന്റെ ബർണർ ഭാഗത്തെ കുഴലിന് തീപിടിച്ചു. ഭയന്ന സേതുലക്ഷ്മി വീടിന് പുറത്തേക്ക് ഇറങ്ങി അയൽവാസികളെ വിവരം അറിയിച്ചു. തുടർന്ന് ഫയർ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു..