ആലപ്പുഴ: കർഷക അവഗണനയ്ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ കർഷക രക്ഷാ മഹാസംഗമവും കളക്ടറേറ്റ് മാർച്ചും 16ന് നടക്കുമെന്ന് സമരസമിതി ജനറൽ കൺവീനർ ഫാ. ജോസഫ് വാണിയപ്പുരക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഭരിച്ച നെല്ലിന്റെ വില കർഷകരുടെ അക്കൗണ്ടിൽ ലഭ്യമാക്കുക, കുട്ടനാട്ടിലെ തോടുകളുടെയും ജലാശയങ്ങളുടെയും ആഴം വർദ്ധിപ്പിക്കുക, മതിയായ കൊയ്ത്തു മെതിയന്ത്രം ലഭ്യമാക്കുക, കുടിവെള്ള ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്പ്രക്ഷോഭം.
ഉച്ചക്ക് 2ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ തോമസ് അദ്ധ്യക്ഷത വഹിക്കും. ഫാ. ഫിലിപ്പ് തൈയ്യിൽ, ഫാ. ജോർജ്ജ്, ഫാ. തോമസ്, ലാലി ഇളപ്പുങ്കൽ, ജോസ് ജോൺ, മാത്യു പി.സോയിച്ചൻ, ടിമിച്ചൻ, വർഗീസ് ആന്റണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.