ആലപ്പുഴ : ജനുവരി 15ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. കളക്ട്രേറ്റിൽ ചേർന്ന വിമുക്തിമിഷൻ യോഗത്തിലാണ് തീരുമാനം. വിമുക്തിമിഷന്റെ 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയജ്ഞപരിപാടിയോടനുബന്ധിച്ചാണ് ഓഫീസ് മേധാവികളുടെ യോഗം വിളിച്ചത്. ഓഫീസ് മേധാവി ചെയർമാനായി ലഹരിവിരദ്ധ കമ്മ​റ്റി ഓരോ ഓഫീസിലും രൂപവത്കരിക്കണം. ജില്ലയിലെ എല്ലാ താലൂക്കുകളിലും ലഹരി മോചന കേന്ദ്രം ആരംഭിക്കുന്നതിന് എക്‌സൈസ് വകുപ്പ് തയ്യാറാണ്. ഇതിന് ആവശ്യമായ സൗകര്യങ്ങൾ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നിർദ്ദേശം നൽകി.
കളക്ട്റേ​റ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേ​റ്റ് വി. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.