ആലപ്പുഴ:ജില്ലയിലെ അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ 11 ഹൈസ്‌കൂൾ വാർഡ്, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ 16 ചതുർത്ഥ്യാകരി വാർഡ്, പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 17 കരുവാറ്റുുംകുഴി വാർഡ്, ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ 12 കുമ്പിളിശ്ശേരി വാർഡ് എന്നിവിടങ്ങളിൽ 17 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മണ്ഡലങ്ങളുടെ (വാർഡുകളുടെ) പരിധിയിൽ വരുന്ന വോട്ടെടുപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക്16,17 തീയതികളിലും വാർഡുകളിൽപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും 17നും വോട്ടെണ്ണൽ കേന്ദ്രങ്ങളായ അരൂക്കുറ്റി , പുളിങ്കുന്ന് , പത്തിയൂർ , ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്ക് 18 ന് ഉച്ചവരെയും അവധി പ്രഖ്യാപിച്ചു.
മദ്യനിരോധനം
ഈ പ്രദേശങ്ങളിൽ 15ന് വൈകിട്ട് 5 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന 17ന് വൈകിട്ട് 5 വരെയും വോട്ടെണ്ണൽദിനമായ 18നും ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇവിടങ്ങളിലെ മദ്യശാലകൾ 15 വൈകിട്ട് അഞ്ച് മുതൽ 17 വൈകിട്ട് അഞ്ച് വരെ അടച്ചിടും. വോട്ടെണ്ണൽ കേന്ദ്രങ്ങളായ അരൂക്കുറ്റി ,പുളിങ്കുന്ന് ,പത്തിയൂർ, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസുകളുടെ രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള മദ്യശാലകൾ 18നും അടച്ചിടും.