ആലപ്പുഴ : എസ്.എൻ.ഡി.പി.യോഗം അമ്പലപ്പുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ മെരിറ്റ് ഈവനിംഗും പ്രതിഭകളെ ആദരിക്കലും നാളെ നടക്കും. വൈകിട്ട് 4ന് തോണ്ടൻകുളങ്ങര ഉഡുപ്പി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. മിടുക്കരായ വിദ്യാർത്ഥികളേയും കലാ- കായിക- സാംസ്‌ക്കാരിക രംഗങ്ങളിൽ സംസ്ഥാന,ദേശീയ തലങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയും ചടങ്ങിൽ അനുമോദിക്കും.
യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് സൂപ്രണ്ട് കെ.എം.ടോമി വിവിധ മേഖലകളിലെ പ്രതിഭകളെ അനുമോദിക്കും. പി.ജി വിദ്യാർത്ഥികൾക്കുള്ള ആർ.ശങ്കർ മെമ്മോറിയൽ അവാർഡും ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള പി.കെ.മഹീധരൻ മെമ്മോറിയൽ അവാർഡും നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ വിതരണം ചെയ്യും. മെഡിക്കൽ വിഭാഗത്തിലെ ഡോ. പല്പു മെമ്മോറിയൽ അവാർഡും എൻജിനിയറിംഗ് വിഭാഗത്തിലെ കുമാരനാശാൻ മെമ്മോറിയൽ അവാർഡും ആലപ്പുഴ മെഡിക്കൽ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.കെ.പ്രതാപനും പ്ളസ് ടു, വി.എച്ച്.എസ്.ഇ തലത്തിലെ അവാർഡ് സനാതനധർമ്മ വിദ്യാശാല സെക്രട്ടറി ആർ.കൃഷ്ണനും എസ്. എസ്. എൽ.സി അവാർഡ് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാതിലകനും ഡിഗ്രി, പ്ലസ് ടു, എസ്. എസ്. എൽ. സി വിഭാഗത്തിലെ സി.കെ.ഭൈരവൻ മെമ്മോറിയൽ സ്‌കോളർഷിപ്പ് വി.സബിൽരാജും എൻ.കെ.നാരായണൻ മെമ്മോറിയൽ വിദ്യാഭ്യാസ ധനസഹായം ഡി.കബീർദാസും വിതരണം ചെയ്യും.
യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ പി. വി. സാനു, എ.കെ.രംഗരാജൻ, കെ.പി. പരീക്ഷിത്ത്, യൂണിയൻ കൗൺസിലർമാരായ എം. രാജേഷ്, സി.പി. രവീന്ദ്രൻ, കെ.ഭാസി, വി.ആർ. വിദ്യാധരൻ, പഞ്ചായത്ത് കമ്മിറ്റി മെമ്പർ എൽ. ഷാജി, പെൻഷണേഴ്‌സ് കൗൺസിൽ പ്രസിഡന്റ്. ടി. ആർ ആസാദ്, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി രഞ്ജിത്ത്. വനിതാസംഘം സെക്രട്ടറി ഗീതാരാംദാസ്, എംപ്ലോയീസ് ഫോറം പ്രസിഡന്റ് കെ.പി. കലേഷ്, വൈദിക സമിതി സെക്രട്ടറി അനീഷ് ശാന്തി, മുനിസിപ്പൽ കൗൺസിലർ കെ. ബാബു എന്നിവർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി. രഘുനാഥ് നന്ദിയും പറയും. അറിവിന്റെ അമരത്തെത്തിയവർക്ക് ജീവിത ഗതിയെ മാറ്റിയെടുക്കുവാനും ലോക പുരോഗതിക്ക് ഗതിവേഗം നല്കുവാനും കഴിയുമെന്ന ഗുരുവചനം ഉൾക്കൊണ്ടാണ് വർഷം തോറും മെരിറ്റ് ഈവനിംഗ് യൂണിയൻ സംഘടിപ്പിക്കുന്നതെന്ന് സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.