ആലപ്പുഴ: ടി.ഡി. മെഡിക്കൽ കോളേജിലും ആശുപത്രിയിലും ഇപ്പോൾ നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന വികസന പദ്ധതികൾക്ക് പുറമേ സഞ്ചാരസൗകര്യങ്ങൾ കൂടി മെച്ചപ്പെടുത്തണമെന്ന് ജനതാദൾ(എസ്) ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. പുന്നപ്ര റെയിൽവേ സ്റ്റേഷൻ വികസിപ്പിച്ച് മെഡിക്കൽ കോളേജ് ആശുപത്രി റെയിൽവേ സ്റ്റേഷനാക്കി മാറ്റി സ്റ്റോപ്പ് അനുവദിച്ചാൽ രോഗികൾക്ക് കുറഞ്ഞ ചിലവിൽ ട്രെയിൻ മാർഗം എത്തിച്ചേരാൻ കഴിയും. . ദേശീയ ജലപാതയുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ജല വഴികളും ഉപയോഗപ്പെടുത്താം. ദേശീയപാതയുടെ ഇരുവശങ്ങളിലേക്ക് റോഡ് മുറിച്ചുകടക്കാതെ സഞ്ചരിക്കാൻ ഭൂഗർഭ സബ്‌വേ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടു.