ചേർത്തല : ബി.എസ്.എൻ.എല്ലിനെ സംരക്ഷിക്കുക,സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധന പിൻവലിക്കുക
നിരക്കുവർദ്ധിപ്പിച്ച കമ്പനികളെ ബഹിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി എ.ഐ.വൈ.എഫ് ചേർത്തല ബി.എസ്.എൻ.എൽ ഓഫീസിലേക്ക് ഐക്യദാർഡ്യ മാർച്ചും സംഗമവും നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് പി.വി.ഗിരീഷ്‌കുമാർ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്.എം ഹുസൈൻ ഉദ്ഘാടനം ചെയ്തു.എസ്.അശോക് കുമാർ,ബൈരഞ്ജിത്, കെ.സി.ശ്യാം എന്നിവർ സംസാരിച്ചു.ബിമൽജോസഫ്,അജിത്,വിനോദ്,സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.