# ചിറപ്പുത്സവത്തിന് 17 ന് തുടക്കം
ആലപ്പുഴ: നഗരത്തെ ആഘോഷത്തിമിർപ്പിലാക്കുന്ന മുല്ലയ്ക്കൽ–കിടങ്ങാംപറമ്പ് ചിറപ്പുത്സവങ്ങൾ തുടങ്ങാൻ ഇനി മൂന്നുനാൾ. 11 നാൾ നീളുന്ന ചിറപ്പുത്സവം ആലപ്പുഴയുടെ വാണിജ്യോത്സവം കൂടിയാണ്. ചിറപ്പ് ആരംഭിച്ചാൽ നഗരത്തിൽ രാപ്പകൽ വ്യത്യാസമില്ല. 17നാണ് മുല്ലയ്ക്കൽ ചിറപ്പ് ആരംഭം.
ചിറപ്പിനെ വരവേൽക്കാൻ മുല്ലയ്ക്കൽ തെരുവ് വർണാലങ്കാരങ്ങളിൽ നിറഞ്ഞു. സീറോ ജംഗ്ഷൻ മുതൽ കിടങ്ങാംപറമ്പ് വരെയുള്ള റോഡരികുകൾ ഇനി വഴിവാണിഭക്കാരുടെ കൈകളിലാകും. എ.വി.ജെ ജംഗ്ഷനിൽ ഗോപുര കവാടത്തിന്റെനിർമ്മാണം അവാസഘട്ടത്തിലാണ്. 20ന് കിടങ്ങാംപറമ്പ് മണ്ഡല ഉത്സവത്തിനും തുടക്കമാകും. വഴിയോര കച്ചവടങ്ങളാണ് ചിറപ്പിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ഇതര സംസ്ഥാന ആഭരണ കച്ചവടക്കാരും സജീവമായി.
20 ന് തുടങ്ങി 28ന് അവസാനിക്കുന്ന സസ്യ–പുഷ്പ–ഫലപ്രദർശനവും വിപണനവും കാണികളെ ആകർഷിക്കും. ഇതിന്റെ ഭാഗമായി മത്സരങ്ങളും കലാപ്രകടനങ്ങളും എസ്.ഡി.വി സ്‌കൂൾ മൈതാനത്ത് അരങ്ങേറും.