ആലപ്പുഴ:പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എം നേതൃത്വത്തിൽ ജില്ലയിൽ താലൂക്ക് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേയ്ക്ക് മാർച്ച് സംഘടിപ്പിച്ചു.ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടന്ന മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉത്ഘാടനം ചെയ്തു.
ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന ശക്തമായ പ്രതിക്ഷേധം ഇന്ത്യയുടെ മതേതര മനസാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏരിയ സെക്രട്ടറി വി.ബി.അശോകൻ അദ്ധ്യക്ഷനായി. എസ്.വാഹിദ് പ്രസംഗിച്ചു.