ആലപ്പുഴ:വ്യാപാര മേഖലയെ തകർക്കുന്ന നടപടികളിൽ നിന്ന് ജി.എസ്.ടി കൗൺസിൽ പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. ജി.എസ്.ടി നിരക്കുകൾ വർദ്ധിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ട്രഷറർ ജേക്കബ്‌ജോൺ, വൈസ് പ്രസിഡന്റുമാരായ വർഗ്ഗീസ് വല്ലാക്കൽ, കെ.എസ്.മുഹമ്മദ്, ആർ.സുഭാഷ്, യു.സി.ഷാജി, വി.സി.ഉദയകുമാർ, പ്രതാപൻ സൂര്യാലയം, എ.എം.ഷെരീഫ്, ഹരി നാരായണൻ,ജില്ലാ സെക്രട്ടറിമാരായ പി.സി.ഗോപാലകൃഷ്ണൻ, വേണുഗോപാലക്കുറുപ്പ് , ഐ.ഹലീൽ, നസീർ പുന്നയ്ക്കൽ, മുഹമ്മദ് നജീബ്,എ.കെ.ഷംസുദ്ദീൻ, രക്ഷാധികാരികളായ അശോകപ്പണിക്കർ, എബ്രഹാം പറമ്പിൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ സുനീർ ഇസ്മയിൽ, റ്റി.ഡി.പ്രകാശൻ, സിനിൽ സബാദ് തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ് സ്വാഗതം പറഞ്ഞു.