അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും അരക്കിലോ കഞ്ചാവുമായി ആലപ്പുഴ കനാൽ വാർഡ് കാഞ്ഞിക്കൽ ജസ്റ്റിനെ (42)പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി കാല പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. ആശുപത്രി പരിസരത്ത് തമ്പടിച്ച് രോഗികളുടെ കൂട്ടിരിപ്പുകാർക്കും, മറ്റും കഞ്ചാവ് വിൽക്കുന്നയാളാണ് ജസ്റ്റിനെന്ന് പൊലീസ് പറഞ്ഞു.