ആലപ്പുഴ: തൊഴിലെടുക്കുന്ന വനിതകളുടെ പൊതുവേദിയായ വർക്കിംഗ് വിമൻസ് കോ-ഓർഡിനേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രവർത്തക കൺവെൻഷൻ 16ന് രാവിലെ 10 ന് റെയ്ബാൻ ആഡി റ്റോറിയത്തിൽ നടക്കും. സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്
ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, അഖിലേന്ത്യ സെക്രട്ടറി പി.നന്ദകുമാർ, സംസ്ഥാനവൈസ് പ്രസിഡന്റ് കെ.പി മേരി എന്നിവർ പ്രസംഗിക്കും.