എടത്വാ : യുവാക്കളുടെ പരിശ്രമത്തിൽ തരിശുനിലം വീണ്ടും പച്ചപ്പണിയും.തലവടി കൃഷിഭവന്‍ പരിധിയിൽപ്പെട്ട കണ്ടങ്കരി-കടമ്പങ്കരി പാടത്തെ തരിശുനിലമാണ് ഇവർ കൃഷിയോഗ്യമാക്കിയത്. വെള്ളം കയറ്റാനും ഇറക്കാനും ബുദ്ധിമുട്ടായതോടെയാണ് കർഷകർ ഈ പാടത്തെ കൃഷി ഉപേക്ഷിച്ചത്.
തുടർന്ന് തലവടി പുതുമ പരസ്പര സ്വയംസഹായ സംഘത്തിലെ അംഗങ്ങൾ ശ്രമകരമായ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പാടത്തെ വേർതിരിക്കുന്ന നീരേറ്റുപുറം-എടത്വാ റോഡിൽ സ്ഥാപിച്ചിരുന്ന കലുങ്കിലൂടെയാണ് വെള്ളം വറ്റിച്ചത്. വെള്ളം വറ്റിക്കാനായി മാത്രം സംഘത്തിന് നള്ളൊരു തുക ചെലവായി. ഇവിടെ വിതയിറക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങ് ചമ്പക്കുളം ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ ഉദ്ഘാടനം ചെയയ്തു. സംഘം പ്രസിഡന്റ് എസ്. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. വിതയിറക്ക് ഉദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍ൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ സുഷമ സുധാകരൻ കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, സുരേഷ് കുമാർ, ടി.കെ സോമൻ, പി.കെ. സുരേന്ദ്രൻ, ജോജി ജെ. വൈലേപ്പള്ളി, കെ.സി ചെറിയാൻ, കെ.പി രഗ്നമ്മ, പി.കെ. വേണുഗോപാൽ, കെ.റ്റി.നന്ദകുമാർ എന്നിവർ സംസാരിച്ചു.