ചേർത്തല:87-ാമത് ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായുള്ള കൊടിക്കയർ പദയാത്രയുടെ പീതാംബര ദീക്ഷ നൽകി. താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന വേദിയിൽ ഉയർത്താനുള്ള കൊടിക്കയർ പദയാത്ര 23ന് കളവംകോടം ശക്തീശ്വരം ക്ഷേത്ര മൈതാനിയിൽ നിന്നാരംഭിക്കും. വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദ
താലൂക്ക് മഹാസമാധിദിനാചരണകമ്മിറ്റി ചെയർമാനും പദയാത്രാ ക്യാപ്റ്റനുമായ വിജയഘോഷ് ചാരങ്കാട്ടിന് ആദ്യ പീതാംബര ദീക്ഷ നൽകി .പദയാത്രയിൽ പങ്കെടുന്ന മുഴുവൻ അംഗങ്ങളും പീതാംബര ദീക്ഷ സ്വീകരിച്ചു.