കായംകുളം: പഠിക്കാതെ ടിവി കണ്ടുകൊണ്ടിരുന്നതിന് മാതാവ് വഴക്കു പറഞ്ഞതിനെത്തുടർന്ന് പത്തു വയസുകാരൻ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചു. എസ്.എൻ സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂട് വൈഷ്ണവത്തിൽ ദേവകുമാറിന്റെയും സജിതയുടെയും മകനുമായ ധനുഷ് ദേവ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ടിവി കണ്ടുകൊണ്ടിരുന്ന ധനുഷിനോട് അമ്മ പഠിക്കാൻ പറഞ്ഞതിലുള്ള ദേഷ്യത്തിൽ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ: കാശിദേവ്.